
ജസ്റ്റിസ് അലോക് അരാധേക് , ജസ്റ്റിസ് വിപുൽ മനുഭായ് പഞ്ചോളി എന്നിവർ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതുതായി നിയമിതരായ ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഓഗസ്റ്റ് 25 ന് ചേർന്ന സുപ്രീം കോടതി കൊളീജിയം യോഗത്തിൽ രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിൽ ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്തിരുന്നു.
പുതിയ രണ്ട് ജഡ്ജിമാരുടെ നിയമനത്തോടെ, സുപ്രീം കോടതിയുടെ ആകെ അംഗസംഖ്യ 34 ആയി ഉയരും. ജസ്റ്റിസ് അരാധേക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് പഞ്ചോളി പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു.
ജസ്റ്റിസുമാരായ ആരാധെ, പഞ്ചോളി എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുന്നതിനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ ഓഗസ്റ്റ് 27 ന് കേന്ദ്രം അംഗീകരിച്ചു.
1964 ഏപ്രിൽ 13ന് റായ്പൂരിലാണ് ജസ്റ്റിസ് അരാധേക് ജനിച്ചത്. തെലങ്കാന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹം കർണാടക ഹൈക്കോടതി, ജമ്മുകശ്മീർ ഹൈക്കോടതി, മധ്യപ്രദേശ് ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക ഹൈക്കോടതിയിലും ജമ്മു കശ്മീർ ഹൈക്കോടതിയിലും ആക്ടിംഗ് ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2009 ഡിസംബർ 29നാണ് അദ്ദേഗം മധ്യപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത്.
1968 മെയ് 28ന് അഹമ്മദബാദിൽ ജനിച്ച ജസ്റ്റിസ് പഞ്ചോളി 1991 സെപ്റ്റംബറിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. ഗുജറാത്ത് ഹൈക്കോടതിയിലാണ് അദ്ദേഹം തൻറെ അഭിഭാഷക വൃത്തിയ്ക്ക് തുടക്കം കുറിച്ചത്. 2014 ഒക്ടോബറിൽ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി ഉയർത്തുകയും 2016 ജൂണിൽ സ്ഥിരം ജഡ്ജിയായി സ്ഥിരീകരിക്കുകയും ചെയ്തു.
2023 ജൂലൈയിൽ അദ്ദേഗം പട്ന ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. 2025 ജൂലൈയിൽ പട്ന ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.