26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

നവകേരള സദസ്സ്; ഇന്ന് കണ്ണൂരിൽ

Janayugom Webdesk
കണ്ണൂര്‍
November 20, 2023 10:03 am

കണ്ണൂർ ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്നത്. രാവിലെ 9 മണിക്ക് പയ്യന്നൂർ ഹോട്ടൽ ജുജു ഇന്റർനാഷണലിൽ പ്രഭാതയോഗം നടക്കുന്നത്. 10 മണിക്ക് പയ്യന്നൂരിലെ പൊലീസ് മൈതാനത്ത് നടക്കും.3 മണിക്ക് കല്യാശേരിയിൽ മാടായിപ്പറമ്പ് പാളയം മൈതാനത്ത് ആണ് നവകേരള സദസ് വേദി. 4.30 നു തളിപ്പറമ്പിലെ ഉണ്ടപറമ്പ് മൈതാനത്തും 6 മണിക്ക് ശ്രീകണ്ഠാപുരം ബസ്സ്റ്റാൻഡിന് സമീപത്തെ വേദിയിലുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. പതിനായിരങ്ങൾ ഒഴുക്കിയെത്തുന്ന ജനകീയ മുന്നേറ്റമായി ജില്ലയിലെ നവകേരള സദസ്സുകൾ മാറും.

അതേസമയം കഴിഞ്ഞ ദിവസം നവകേരള സദസ് കാസർകോട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കുമ്പോൾ ഒൻപതിനായിരം പരാതികളാണ് സർക്കാറിന് ലഭിച്ചത്. ഉദുമയിൽ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്. കാസർകോട് മണ്ഡലത്തിൽ 3451 പരാതികളും മഞ്ചേശ്വരത്തെ ഉദ്ഘാടന വേദിയിൽ 1,908 പരാതികളും ലഭിച്ചു. ജില്ലക്ക് പുറത്തു നിന്നടക്കം പരാതികൾ എത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: New Ker­ala audi­ence; Today in Kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.