മഹാരാഷ്ട്രയിലെ പുതിയ മഹായുതി സര്‍ക്കാര്‍ ഡിസംബര്‍ 5ന് വൈകിട്ട് ആസാദ് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും രണ്ട് തവണ മുഖ്യമന്ത്രിയും കഴിഞ്ഞ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനാണ് മുന്‍ഗണന.
അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ അതൃപ്തി ഉണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ,നിലവില്‍ കാവല്‍ മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുന്ന ഏക്നാഥ് ഷിന്‍ഡെ അസുഖ ബാധിതനായി സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഡെയറിലേക്ക് പോയിരിക്കുകയാണ്.അദ്ദേഹത്തിന് 105 ഡിഗ്രി പനിയാണെന്നും ഷിന്‍ഡെയുടെ സഹായി അറിയിച്ചു.
സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയില്‍ ഡിസംബര്‍ 5ന് വൈകിട്ട് 5 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എക്സിലൂടെ അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.