
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തവര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. എ വി ഗോപിനാഥ്, എ യു ഷിനിജ എന്നിവരാണ് ചുമതലയേല്‍ക്കുന്നത്. ദേവസ്വം ഭരണസമിതിയില്‍ ആദ്യമായാണ് ഒരു വനിതയെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 13ന് കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിരുന്ന വികെ വിജയന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ എം ജി രാജമാണിക്കം ഐഎഎസ് പങ്കെടുക്കും. നിയുക്ത ഭരണ സമിതി അംഗങ്ങള്‍ക്ക് അദ്ദേഹം സത്യവാചകം ചൊല്ലി കൊടുക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ചടങ്ങില്‍ പങ്കുവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.