21 January 2026, Wednesday

Related news

January 13, 2026
January 6, 2026
January 2, 2026
January 2, 2026
November 25, 2025
November 15, 2025
November 14, 2025
October 14, 2025
September 24, 2025
September 8, 2025

കശ്മീരില്‍ പുതിയ നീക്കം ഭീകരരുടെ വിവരം നല്‍കിയാല്‍ വന്‍ തുക പാരിതോഷികം

Janayugom Webdesk
ശ്രീനഗര്‍
January 1, 2024 9:16 am

ജമ്മുകശ്മീരില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. അതിര്‍ത്തി പ്രദേശത്തെ തുരങ്കങ്ങള്‍, ഡ്രോണ്‍ നീക്കങ്ങള്‍, മയക്കുമരുന്ന്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് രണ്ട് മുതല്‍ 12.50 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കശ്മീര്‍ പൊലീസ് അറിയിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും അതിര്‍ത്തി കടന്നെത്തുന്ന ഡ്രോണുകളെക്കുറിച്ചോ ഡ്രോണ്‍ കൈപ്പറ്റുന്നവരുടെയോ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
തീവ്രവാദ ഗ്രൂപ്പുകളില്‍ ആളെ ചേര്‍ക്കുകയും അക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വിജയകരമായ ഓപ്പറേഷനിലേയ്ക്കോ അറസ്റ്റിലേക്കോ രണ്ടും കൂടയോ സാധ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് രണ്ട് മുതല്‍ 12.50 ലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. 

തെഹ്‌രിക് ഇ ഹുറിയത്തിനെ നിരോധിച്ചു

ശ്രീനഗര്‍: കശ്മീരിലെ തെഹ്‌രിക് ഇ ഹുറിയത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളും രാജ്യവിരുദ്ധ പ്രചാരണവും ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. യുഎപിഎ പ്രകാരമാണ് നിരോധനം.
അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയാണ് തെഹ്‌രിക് ഇ ഹുറിയത്തിത്തിന്റെ സ്ഥാപക നേതാവ്. ജമ്മു കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന തരത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്ന സംഘടനയാണ് ഇതെന്ന് നിരോധന ഉത്തരവില്‍ പറയുന്നു.

Eng­lish Sum­ma­ry: New move­ment in Kash­mir, huge reward for pro­vid­ing infor­ma­tion about terrorists

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.