23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

ടേക്ക് ടൈം മലയാളത്തിൽ, ആനന്ദ് ദേവിന്റെ ചുരാലിയ പ്രേംകുമാർ റിലീസ് ചെയ്തു

Janayugom Webdesk
October 20, 2023 1:03 pm

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിന്റെ പ്രവർത്തനം ആരംഭിച്ചു. സിനിമ, ആൽബം, ടെലിഫിലിം , ആഡ് ഫിലിം നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ടേക്ക് ടൈമിന്റെ ആദ്യഹിന്ദി മ്യൂസിക്ക് ആൽബമായ ചുരാലിയ യുടെ രചനയും, സംവിധാനവും, ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് നിർവ്വഹിച്ചു. ചുരാലിയ ഹിന്ദി മ്യൂസിക് വീഡിയോയുടെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ പ്രശസ്ത സിനിമാ നടനും, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. പിആർഒ അയ്മനം സാജൻ, സംഗീത സംവിധായകൻ സജീവ് മംഗലത്ത്, ചലച്ചിത്ര നടി ആതിര മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ടൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് ഫിലിംമേക്കർ ഷെമിൻ ബി നായർ ആണ് സിനിമറ്റോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. സംഗീതം — സജീവ് മംഗലത്ത് ‚രാഹുൽ മേനോൻ, രാജ്ലക്ഷ്മി സോമരാജൻ എന്നിവരാണ് ഗാനം ആലപിച്ചത്. എഡിറ്റിങ്- നിതിൻ നാരായൺ, രാജേഷ് കളമശ്ശേരി ആണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ‑ഉണ്ണി പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ — പ്രതീഷ് ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ ‑നിഷാദ് മരക്കാർ, അസോസിയേറ്റ് സിനിമറ്റോഗ്രാഫർ ‑രാഹുൽ രാജീവ്‌, ആർട്ട്‌ ‑ദേവൻ, സ്റ്റിൽ — ബിനീഷ് എസ് കുമാർ,ഗതാഗതം — കണ്ണൻ വെള്ളായണി, പിആർഒ- അയ്മനം സാജൻ
ആതിര മുരളി, നിഖിൽ അനിൽകുമാർ എന്നിവരാണ് അഭിനേതാക്കൾ.

ടേക്ക് ടൈമിന്റെ പ്രഥമ പ്രൊജക്റ്റ്‌ ആയ ചുരാലിയ, യുഎഇയിലും പ്രദർശിപ്പിക്കും. മലയാളം അറബിക് സിനിമകൾ ഉൾപ്പെടെ നിരവധി പ്രൊജക്റ്റ്‌കളുടെ പണിപ്പുരയിലാണ് ടീം ടേക്ക് ടൈം.

Eng­lish Sum­ma­ry: new movie
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.