16 January 2026, Friday

Related news

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026

പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
May 24, 2023 7:30 am

ഈമാസം 28 ന് നിശ്ചയിച്ചിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് സിപിഐ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കും. രാഷ്ടപതിയെ ഒഴിവാക്കി പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. രാഷ്ടപതിഭവനെ പാര്‍ശ്വവല്‍ക്കരിക്കുകയും സവര്‍ക്കറുടെ ഓര്‍മ്മകളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബഹിഷ്കരണം സംബന്ധിച്ച് മറ്റ് പാര്‍ട്ടികളുടെ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.

Eng­lish Summary;New Par­lia­ment build­ing inau­gu­ra­tion will be boycotted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.