12 February 2026, Thursday

Related news

February 9, 2026
February 4, 2026
February 3, 2026
February 1, 2026
January 25, 2026
January 19, 2026
January 13, 2026
January 3, 2026
January 3, 2026
January 3, 2026

മുഖ്യമന്ത്രിക്കും , സര്‍ക്കാരിനും നന്ദി പറഞ്ഞ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

Janayugom Webdesk
തിരുവനന്തപുരം
July 1, 2025 1:50 pm

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി പറഞ്ഞ് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്.

കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം നടക്കുമെന്ന് ഡിജിപി പറഞ്ഞു. കേരളത്തിലേക്ക് തിരിച്ചു വരവിൽ സന്തോഷമുണ്ട്. വെല്ലുവിളികൾ ഒരുപാടുണ്ട്. പക്ഷേ പോലീസ് ഒറ്റക്കെട്ടായി അതിനെ നേരിടുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. അല്ലെങ്കിൽ പരിശീലനം കടുപ്പിക്കും നടപടികൾ ഉണ്ടാകുമെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്. പൊലീസുകാർക്കിടയിലെ ആത്മഹത്യയെ സംബന്ധിച്ചും ഡിജിപി പ്രതികരിച്ചു. സ്ട്രെസ് എങ്ങനെ കുറയ്ക്കാം എന്ന് പഠിക്കുമെന്ന് അദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.