25 January 2026, Sunday

വടക്കുകിഴക്കൻ മേഖലയിൽ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡൽഹി
November 2, 2025 8:47 pm

വടക്കുകിഴക്കൻ മേഖലയിൽ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ട്. ബിജെപിയുടെ ത്രിപുര സഖ്യകക്ഷിയായ ടിപ്ര മോത്ത, മേഘാലയയിലെ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) കൈകോർത്തതായാണ് വിവരം. 

പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം അടുത്തയാഴ്ച ഡല്‍ഹിയില്‍ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെയും ടിപ്ര മോത്ത നേതാവ് പ്രദ്യോത് ദേബ്ബർമാന്റെയും സാന്നിധ്യത്തിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ അസമിലെ നോർത്ത് കാച്ചർ ഹിൽസ് ഓട്ടോണമസ് കൗൺസിലിൽ പീപ്പിൾസ് പാർട്ടി ആരംഭിച്ച മുൻ കോൺഗ്രസ് നേതാവ് ഡാനിയേൽ ലാങ്താസയും പാർട്ടിയുടെ ഭാഗമാകമായേക്കുമെന്നും സൂചന. 

നാഗാലാൻഡിൽ നാഗാ പീപ്പിൾസ് ഫ്രണ്ടും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ലയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പുനഃക്രമീകരണം. “വൺ നോർത്ത് ഈസ്റ്റ്” എന്നായിരിക്കാം പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് നിഗമനം. കാരണം സമീപ കാലത്തായി പ്രദ്യോത്, ലാങ്താസ ഉള്‍പ്പെടെ പല നേതാക്കളും തങ്ങളുടെ പ്രസ്താവനകളില്‍ വൺ നോർത്ത് ഈസ്റ്റ് എന്ന പ്രയോഗം ഉപയോഗിച്ചിരുന്നതായി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.