സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഐഡിസിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച നേട്ടമാണ് ഉണ്ടാകുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
കെടിയു പുതുക്കിയ സിലബസിലും സംരഭകത്വത്തിന് പ്രാധാന്യം നല്‍കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭക സഭ സംഘടിപ്പിക്കും. വ്യവസായ വകുപ്പും, തദ്ദേശ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുപുറമെ ഉൽപ്പന്നങ്ങൾക്ക് കേരള ബ്രാൻഡ് രൂപീകരിക്കും. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകും.
ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തും. പിന്നാലെ മറ്റ് ഉൽപ്പന്നങ്ങളെയും ഉൾപ്പെടുത്തും. മാനദണ്ഡങ്ങൾ അനുസരിച്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കും. മാനദണ്ഡമനുസരിച്ച് ഉൽപ്പന്നങ്ങൾക്ക് കേരളത്തിൻറെ നന്മ ബ്രാൻഡ് നൽകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
English Summary:
New scheme for start-ups; Entrepreneur council will be organized in local institutions: Minister P Rajeev
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.