26 January 2026, Monday

ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് പുതിയ കരുത്ത്; അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

Janayugom Webdesk
ന്യൂഡൽഹി
September 25, 2025 12:10 pm

അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണ് ഇത്. 2,000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാൻ കരുത്തുള്ള അത്യാധുനിക ഇന്‍റര്‍മീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി പ്രൈം. പ്രത്യേകമായി രൂപകല്‍പന ചെയ്‌ത ട്രെയിന്‍ അധിഷ്‌ഠിത ലോഞ്ചറില്‍ നിന്ന് അഗ്നി-പ്രൈം മിസൈലിന്‍റെ പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യ ഇടംപിടിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

അഗ്നി- പ്രൈം പരീക്ഷണ വിജയത്തിൽ ഡിആര്‍ഡിഒയെയും സ്‌ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിനെയും (എസ്എഫ്‌സി), പ്രതിരോധ സേനകളെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള കരുത്തുറ്റ ഇന്‍റര്‍മീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലിനെ റെയില്‍ അടിസ്ഥാനത്തിലുള്ള ലോഞ്ചറില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചരിത്രത്തിൽ അടയാളപ്പെടുത്തിയത്.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.