19 December 2024, Thursday
KSFE Galaxy Chits Banner 2

നാല് സർക്കാർ ലോ കോളജുകളിൽ പുതിയ അധ്യാപക തസ്തികകൾ

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
web desk
തിരുവനന്തപുരം
June 21, 2023 12:01 pm

നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം (മൂന്ന്), എറണാകുളം(ഏഴ്), തൃശൂർ (ഒമ്പത്), കോഴിക്കോട് (ഏഴ്) എന്നിങ്ങനെ 26 തസ്തികകളാണ് സൃഷ്ടിക്കുക.

ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ
പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.

റവന്യുഭവൻ നിർമ്മാണത്തിന് അനുമതി

റവന്യുഭവൻ നിർമ്മാണത്തിനും ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിനും അനുമതി നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവൻ നിർമ്മാണത്തിന് ഉപയോ​ഗിക്കും. 130 സെന്റ് ഭൂമി ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആന്റ് സ്പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനും അനുമതി നൽകി.

സാധൂകരിച്ചു

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള മാർ​ഗനിർദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.

Eng­lish Sam­mury: Cab­i­net has decid­ed to cre­ate new teach­ing posts in four gov­ern­ment law colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.