23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
March 23, 2024
November 10, 2023
September 13, 2023
June 15, 2023
February 16, 2023
February 15, 2023
February 10, 2023
February 3, 2023
January 31, 2023

‘അയ്യപ്പന്‍’ ഇനി ‘ഗന്ധര്‍വ്വന്‍’

Janayugom Webdesk
കൊച്ചി
February 10, 2023 3:28 pm

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടന്‍ ഉണ്ണിമുകുന്ദന്‍ ഗര്‍ന്ധര്‍വ്വ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’.
ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം വിഷ്ണു അരവിന്ദാണ് സംവിധാനം ചെയ്യുന്നത്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. 

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ പ്രഭാരം, സുജിന്‍ സുജതന്‍ എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. എഡിറ്റര്‍ അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, സജീവ് ചന്തിരൂര്‍, ആര്‍ട്ട് ഡയറക്ടര്‍ ഔസേപ്പ് ജോണ്‍, കോസ്റ്റിയൂം ഡിസൈനര്‍ ഗായത്രി കിഷോര്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വിഎഫ്എക്‌സ് മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം.

Eng­lish Sum­ma­ry: new Unni mukun­dan movie

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.