
പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതായി ആരോപിച്ച് അഞ്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, നിയമ നിർവ്വഹണ സേന കമാൻഡർമാർ എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് ട്രഷറി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ഉപരോധ പട്ടികയിലുള്ളവര്‍ ഇറാനിയൻ കുടുംബങ്ങളിൽ നിന്ന് മോഷ്ടിച്ച ഫണ്ടുകൾ ലോകമെമ്പാടുമുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കെെമാറുകയാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആരോപിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമം നിർത്തി ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കണം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഇറാനിയൻ ജനതയുടെ ആഹ്വാനത്തിൽ അമേരിക്ക ഉറച്ചുനിൽക്കുന്നു.
മനുഷ്യാവകാശങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നടപടിക്ക് പിന്നിലുള്ളവരെ ലക്ഷ്യം വയ്ക്കാൻ ട്രഷറി എല്ലാ മാര്‍ഗവും പ്രയോഗിക്കുമെന്നും ബെസെന്റ് പറഞ്ഞു. ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ വിൽപ്പനയിൽ നിന്നുള്ള വരുമാനം വിദേശ വിപണികളിലേക്ക് എത്തിച്ചതില്‍ ങ്കുണ്ടെന്ന് ആരോപിച്ച് 18 പേർക്കെതിരെ ട്രഷറി ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ ധനകാര്യ സ്ഥാപനങ്ങളുടെ “ഷാഡോ ബാങ്കിങ്” ശൃംഖലകളുടെ ഭാഗമാണിതെന്നാണ് ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.