ഉഗാണ്ടയുടെ തലസ്ഥാനത്ത് ഞായറാഴ്ച പുതുവത്സരാഘോഷത്തിനിടെ ഷോപ്പിംഗ് മാളിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേര്‍ മരിച്ചു. കമ്പാലയിലെ ഫ്രീഡം സിറ്റി മാളിന് പുറത്തായി നടന്ന വെടിക്കെട്ടിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് പേർ മരിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അശ്രദ്ധയാണ് അപകടത്തിന് മുഖ്യകാരണമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കിഴക്കന്‍ ആഫ്രിക്കൻ രാജ്യത്ത് മൂന്ന് വർഷത്തിനിടെ ആദ്യമാണ് പുതുവര്‍ഷ ആഘോഷങ്ങൾ നടക്കുന്നത്.
English Summary: New Year’s Eve stampede: Nine dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.