പുതുവത്സരാഘോഷത്തിനിടെ ന്യൂയോർക്കിലെ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ്. ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ന്യൂയോർക്കിലെ ക്വീൻസിലെ അമാസുര നൈറ്റ് ക്ലബ്ബിനു മുന്നിൽ രാത്രി 11.20ഓടെയാണ് വെടിവയ്പുണ്ടായത്.നൈറ്റ് ക്ലബിനുള്ളിൽ കയറാൻ കാത്തുനിന്ന ആളുകൾക്കിടയിലേക്ക് തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിച്ചു.
അതേസമയം ന്യൂഓർലിയൻസിൽ പുതുവത്സരദിനത്തിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 15 മരണം ആയി. അപകടമുണ്ടാക്കിയ വാഹനത്തിനുള്ളിൽ നിന്നും ഭീകരസംഘടനയായ ഐഎസിൻ്റെ കൊടി കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.
കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന നഗരത്തിന്റെ ഒരു ഭാഗത്ത് കനാല്‍, ബര്‍ബണ്‍ സ്ട്രീറ്റ് എന്നിവ കൂടിച്ചേരുന്ന ഇടത്താണ് ദുരന്തമുണ്ടായത്. ജനക്കൂട്ടം പുതുവത്സരം ആഘോഷിക്കുന്ന വേളയിൽ അക്രമി പിക്കപ്പ് ട്രക്ക് അതിവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ആൾക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്തത്.
അക്രമിയെ പൊലീസ് പിന്നീട് വധിച്ചു. 30 പേർക്ക് പരിക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇവർ വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുകയാണ്. വാഹനത്തിൻ്റെ ട്രെയിലറിൽ ഐഎസ് പതാക കണ്ടെത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. തോക്ക് അടക്കമുള്ള മറ്റ് ചില ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.