തൃശൂരിൽ നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ പൊലീസ് നിരീക്ഷണത്തില്‍. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് തൃശൂരിലെ അടാട്ടിലെ വീട്ടില്‍നിന്ന് കണ്ടെത്തിയത്.
രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രിയോടെ യുവതി ബന്ധുക്കള്‍ക്കൊപ്പം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ ആശുപത്രി അധികൃതര്‍തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ബക്കറ്റില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. നിലവിൽ പ്രസവ വാര്‍ഡില്‍ ചികിത്സയിലാണ് യുവതി. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുൻപ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Newborn baby found de ad in toilet bucket: Mother under police surveillance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.