
പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിൻറെ മൃതദേഹം പറമ്പിൽ നിന്നും കണ്ടെത്തി. രക്തസ്രാവത്തെത്തുടർന്ന് കുട്ടിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ചെങ്ങന്നൂരിലെ ആുപത്രിയിലായിരുന്നു അമ്മയെ പരിശോധനയ്ക്കായി എത്തിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
21കാരിയായ കുഞ്ഞിൻറെ അമ്മ അവിവാഹിതയാണ്. ആൾതാമസമില്ലാത്ത അയൽവീട്ടിലെ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചിരുന്നത്. മരണം കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോന്നി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.