പ്രതിയെ തേടിയെത്തിയ പൊലീസുകാരന്‍ കുടിലില്‍ ഉറക്കിക്കിടത്തിയ നാല് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ചവിട്ടിക്കൊന്നു. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഇന്നലെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തച്ഛനായ കൊസോഗൊൻഡോഡിഗി ഗ്രാമത്തിൽ ഭൂഷൺ പാണ്ഡെയെ തിരഞ്ഞാണ് ദിയോരി സ്റ്റേഷന്റെ ചുമതലയുള്ള സംഗംപഥക്കിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധനയ്ക്കെത്തിയത്. ഭൂഷണെതിരെ ഒരു കേസില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പൊലീസിനെ കണ്ട് ഭയന്ന ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം നവജാതശിശുവിനെ വീട്ടിൽ കിടത്തിയുറക്കി ഇറങ്ങി ഓടി. പ്രതിയെ കിട്ടാതെ വന്നതോടെ മുറിയിൽ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ പൊലീസുകാര്‍ ചവിട്ടി കൊല്ലുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. മുഖ്യമന്ത്രി ഹേമന്ത് സോറൻ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി ബന്ന ഗുപ്ത സംഭവത്തെ അപലപിക്കുകയും കർശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്, അതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
English Sammury: Four day old newborn baby trampled to death by police in Jharkhand
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.