10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024

വധൂവരന്മാരുടെ തലമുട്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ

Janayugom Webdesk
പാലക്കാട്
July 2, 2023 3:52 pm

പാലക്കാട് പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച കേസില്‍ പ്രതി സുഭാഷിനെ അറസ്റ്റ് ചെയ്തു. ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയും വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിനിടെയാണ് ബന്ധുവായ സുഭാഷ് ആചാരമെന്ന പേരിൽ വധൂവരൻമാരുടെ തല തമ്മില്‍ കൂട്ടിയിടിപ്പിച്ചത്.

ഇടികിട്ടിയ വേദനയിൽ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്. വധൂവരൻമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി.

Eng­lish Sum­ma­ry: new­ly wed­ded cou­ple head hit­ting inci­dent rel­a­tive sub­hash arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.