സാവോപോളോ: ബ്രസീലിന്റെ നെയ്മര്‍ ജൂനിയര്‍ വീണ്ടും തന്റെ ബാല്യകാല ക്ലബ്ബിലേക്ക് എത്തുന്നതായി സൂചന. നിലവിലെ ക്ലബ്ബ് അല്‍ ഹിലാല്‍ താരത്തിന്റെ കരാര്‍ ഉടന്‍ അവസാനിപ്പിച്ചേക്കും. ജൂലൈ വരെയാണ് നെയ്മറിന്റെ അല്‍ ഹിലാലുമായുള്ള കരാര്‍. എന്നാല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ താരത്തെ റിലീസ് ചെയ്യാനാണ് അല്‍ ഹിലാല്‍ നീക്കം. തുടര്‍ച്ചയായ പരിക്കുകള്‍ കാരണം നെയ്മറിന് അല്‍ ഹിലാലില്‍ വേണ്ടത്ര മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ താരത്തിന് അടുത്തിടെ വീണ്ടും പരിക്കേറ്റിരുന്നു. ഇതോടെയാണ് അല്‍ ഹിലാല്‍ താരത്തെ റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിലേക്ക് താരം വരുന്നെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എന്നാല്‍ പാല്‍മിറാസ് ഇത് നിഷേധിച്ചു. അമേരിക്കന്‍ സോക്കര്‍ ലീഗില്‍ മെസിയുടെ ഇന്റര്‍മയാമിയിലേക്ക് താരം ചേക്കേറുമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇന്റര്‍മയാമിയും ഇത് നിഷേധിച്ചു. നിലവില്‍ ഒരു താരത്തെയും ക്ലബ്ബ് സൈന്‍ ചെയ്യുന്നില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തന്റെ ആദ്യ ക്ലബ്ബായ സാന്റോസിലേക്കായിരിക്കും മടക്കമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. മെസിക്കും റൊണാള്‍ഡോയ്ക്കും തുല്യനായി പരിഗണിക്കപ്പെട്ടിരുന്ന നെയ്മറിന്റെ കരിയറിലെ തിരിച്ചടിയുടെ പ്രധാനകാരണം തുടര്‍ച്ചയായ പരിക്കുകളായിരുന്നു. 32 കാരനായ നെയ്മര്‍ ബാഴ്‌സലോണയും പിഎസ്ജിയിലും തിളങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.