
ബ്രസീല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. സൂപ്പർതാരം നെയ്മർ മൂന്ന് വർഷത്തിനുശേഷം ബ്രസീൽ ഫുട്ബോൾ ടീമിലേക്ക് മടങ്ങിയെത്തുന്നു. 2023ല്‍ ഉറുഗ്വായ്ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് നെയ്മർ അവസാനമായി ബ്രസീലിനായി കളിച്ചത്. പിന്നാലെ പരിക്കേറ്റ 34കാരനായ താരം ഒന്നര വർഷത്തോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നു. തിരിച്ചെത്തിയിട്ടും പരിക്ക് മാറത്തതോടെ ദേശീയ ടീമിൽനിന്ന് താരം പുറത്തായി.
നിലവിൽ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിനായി പന്തുതട്ടുന്ന താരം, പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി പഴയ മികവ് വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. വരാനിരിക്കുന്ന ഫ്രാൻസ്, ക്രൊയേഷ്യ എന്നിവർക്കെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള പ്രാഥമിക ടീമിൽ നെയ്മറെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ നടക്കാനിരിക്കുന്ന 2026 ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന തയ്യാറെടുപ്പുകളാണ് ഈ മത്സരങ്ങൾ.
മാർച്ച് 16ന് പരിശീലകൻ കാർലോ ആൻസലോട്ടി അന്തിമ ടീമിനെ പ്രഖ്യാപിക്കും. മാർച്ച് 26ന് ഫ്രാൻസിനെയും 31ന് ക്രൊയേഷ്യയെയുമാണ് ബ്രസീൽ നേരിടുന്നത്. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയ താരം മഞ്ഞക്കുപ്പായത്തിൽ തിരിച്ചെത്തുമെന്ന ആവേശത്തിലാണ് ഫുട്ബോൾ ലോകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.