18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

എന്‍എഫ്ഐഡബ്ല്യു ദേശീയ സമ്മേളനം തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2024 11:05 pm

ദേശീയ മഹിളാ ഫെഡറേഷന്റെ 22-ാമത് ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഹര്‍കിഷന്‍ സിങ് ഭവനിലെ അരുണാ ആസഫലി നഗറില്‍ (സരള ശര്‍മ്മാ ഹാള്‍) ആരംഭിച്ച ത്രിദിന സമ്മേളനത്തില്‍ 25 സംസ്ഥാനങ്ങളില്‍ നിന്നായി 450ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
രഞ്ജനാ റേ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. അരുണാ റോയി അധ്യക്ഷത വഹിച്ചു. എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സയീദ ഹമീദ്, സ്വേതാ രാജ്, വൃന്ദ ഗ്രോവര്‍, കവിത ശ്രീവാസ്തവ, അഞ്ജലി ഭരദ്വാജ്, ദീപാ സിന്‍ഹ, അമൃത ജോഹ്രി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആനി രാജ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിഷാ സിദ്ദു സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി വസന്തം, സെക്രട്ടറി ഇ എസ് ബിജിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ 36 പ്രതിനിധികളാണ് കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്. നാളെ സമ്മേളനം സമാപിക്കും. 

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.