ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു) പ്രസിഡന്റായി മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകയും വിദ്യാഭ്യാസ പ്രമുഖയുമായ സെയ്ദ ഹമീദ് തെരഞ്ഞെടുക്കപ്പെട്ടു. നിഷ സിദ്ദുവാണ് പുതിയ ജനറല്‍ സെക്രട്ടറി. കേരളത്തില്‍ നിന്ന് മന്ത്രി ജെ ചിഞ്ചുറാണി, കമല സദാനന്ദന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഇ എസ് ബിജിമോള്‍ സെക്രട്ടറിയുമാണ്. ഇവര്‍ക്ക് പുറമേ പി വസന്തം, ആര്‍ ലതാദേവി, എന്‍ ഉഷ, ഷാജിറാ മനാഫ്, രാഖി രവികുമാര്‍, കെ എസ് ജയ, ദീപ്തി അജയകുമാര്‍, ഹേമലത പ്രേം സാഗര്‍, താരാ ദിലീപ്, സുമലത മോഹന്‍ ദാസ് എന്നിവര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് ദിവസമായി നടന്നുവന്ന ദേശീയ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സെയ്ദ ഹമീദ്, നിഷ സിദ്ദു, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അരുണ റോയ്, ജനറല്‍ സെക്രട്ടറി ആനി രാജ എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.