29 January 2026, Thursday

Related news

September 22, 2025
September 13, 2025
July 28, 2025
July 28, 2025
July 16, 2025
July 14, 2025
July 3, 2025
July 1, 2025
May 13, 2025
May 8, 2025

പഹല്‍ഗാം ഭീകരാക്രമണത്തിന് 15ദിവസം മുമ്പ് പ്രദേശത്ത് കട ആരംഭിച്ച വ്യാപാരിയെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2025 12:15 pm

പഹല്‍ഗാമില്‍ 26പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് 15ദിവസം മുമ്പ് പ്രദേശത്ത് കട ആരംഭിച്ച വ്യാപാരിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തു. സംഭവ ദിവസം ഇയാള്‍ കടതുറന്നിരുന്നില്ലെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലച്ചില്‍ ഇയാളെ എന്‍ഐഎയും മറ്റ് കേന്ദ്ര ഏജന്‍സികുളും ചോദ്യം ചെയ്തുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍, പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതിനകംതന്നെ നൂറോളം പ്രദേശവാസികളെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.

ഇതിനിടെയാണ് പ്രദേശത്ത് സംഭവദിവസം കടതുറക്കാതിരുന്ന വ്യാപാരിയെപ്പറ്റി വിവരം ലഭിച്ചത്. ഇയാളെ ചോദ്യംചെയ്തുവരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണസമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളുടെ പട്ടിക എൻഐഎ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടയുടമകൾ, ഫോട്ടോഗ്രാഫർമാർ, കുതിര സവാരിക്കാർ, വിവിധ വിനോദപ്രവർത്തനത്തൊഴിലാളികൾ അടക്കമുള്ള നൂറോളം പ്രദേശവാസികളെ ഇതിനകം തന്നെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് വിവരം. 

സിപ് ലൈൻ ഓപ്പറേറ്ററെ സംശയാസ്പദകരമായി എൻഐഎ നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. വിനോദ സഞ്ചാരികളിൽ ഒരാൾ പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

Kerala State - Students Savings Scheme

TOP NEWS

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.