6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026

നൈജീരിയയില്‍ ബോയിങ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

Janayugom Webdesk
ലാഗോസ്
February 14, 2026 11:12 am

നൈജീരിയയിലെ ലാഗോസിൽ ബോയിങ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്. ബുധനാഴ്ചയാണ് അപകടമുണ്ടായത്. നെജീരിയയിലെ ലാഗോസിൽ നിന്നാണ് 80 യാത്രക്കാരുമായി അരിക് എയറിന്റെ ബോയിംഗ് 737 വിമാനം പറന്നുയർന്നത്. എന്നാൽ ഇടത്ത് വശത്തെ എൻജിൻ പൊട്ടിത്തെറിച്ചതോടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ വിമാനം എമർജൻസി ലാൻഡ് ചെയ്യുകയായിരുന്നു. 

സംഭവത്തിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. നൈജീരിയയിൽ നിന്നുള്ള വിദഗ്ധ സംഘം ബെനിനിൽ എത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സാക്ഷി മൊഴികളും കോക്പിറ്റ് വോയിസ് റെക്കോർഡറും അടക്കമുള്ള വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഉടമയായ അരിക് എയർ യാത്രക്കാർക്ക് ബദൽ യാത്രാ സംവിധാനമൊരുക്കുമെന്ന് വിശദീകരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.