ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ പൗരനെ കൂടി കാനഡയില്‍ അറസ്റ്റ് ചെയ്തു. 22കാരനായ അമർദീപ് സിങാണ് പിടിയിലായത്. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കനേഡിയൻ പൊലീസ് പറയുന്നത്. കൊലപാതകം ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂൺ 18നാണ് നിജ്ജറിനെ വെടിവച്ചു കൊന്നത്. നേരത്തെ മൂന്ന് ഇന്ത്യൻ പൗരൻമാരായ കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്.
കാനഡ- യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്ക് പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് നിജ്ജറിന്റെ മൃതദേഹം കണ്ടെത്തിയത്. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജർ. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണു നിജ്ജർ. കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നു സെപ്റ്റംബർ 18നു കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാനും ഇടയാക്കിയിരുന്നു.
English Summary:Nijjar murder; Another Indian national was also arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.