18 November 2024, Monday
KSFE Galaxy Chits Banner 2

നിജ്ജാർ കൊലപാതകം: ഡോക്യുമെന്ററിക്ക് വിലക്ക്

*യൂട്യൂബ് നടപടി കേന്ദ്ര നിർദേശപ്രകാരം 
Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 8:29 pm

ഖലിസ്ഥാന്‍ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം കേന്ദ്രീകരിച്ചുള്ള സിബിസി റിപ്പോർട്ടിന് ഇന്ത്യയിൽ വിലക്ക്. യൂട്യൂബ്, എക്സ് എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. കനേഡിയന്‍ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിബിസി. കഴിഞ്ഞവർഷം ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്. കോണ്‍ട്രാക്ട് ടു കില്‍ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ നിജ്ജാറിന്റെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂവുമായുള്ള അഭിമുഖവും ഉള്‍പ്പെടുന്നുണ്ട്.

ഇന്ത്യയില്‍ വീഡിയോ ലഭ്യമാകുന്നത് തടയാന്‍ കേന്ദ്ര ഐടി മന്ത്രാലയത്തില്‍നിന്ന് നിർദേശം ലഭിച്ചതായി യൂട്യൂബ് അറിയിച്ചെന്ന് സിബിസി അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ വീഡിയോ ലഭ്യമാണ്. യുട്യൂബിന് പുറമെ എക്സിനും സമാന നിർദേശം കേന്ദ്ര സർക്കാർ നല്‍കിയിട്ടുണ്ടെന്നും സിബിസി അറിയിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിന് നിജ്ജാറിന്റെ കൊലപാതകം കാരണമായിരുന്നു. 

Eng­lish Summary:Nijjar mur­der: Doc­u­men­tary banned

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.