11 January 2026, Sunday

Related news

January 5, 2026
December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025

നിജ്ജര്‍ കൊലപാതകം: വീഡിയോ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
September 26, 2023 10:02 pm

ഖലിസ്ഥാനി വിഘടനവാദ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ആസൂത്രിതമാണെന്നും തെളിയിക്കുന്ന വീഡിയോയാണ് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത്. വീഡിയോ അനുസരിച്ച് ആറു പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട്. രണ്ട് കാറുകളാണ് ഇതിനായി ഉപയോഗിച്ചത് എന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിജ്ജറിന്റെ കാറിന് ഒരു ട്രാക്കര്‍ തടസ്സം സൃഷ്ടിച്ചിരുന്നതായും ഇതിനര്‍ത്ഥം കൊലപാതകം ആസൂത്രിതമാണെന്നും 2017ല്‍ രൂപീകരിച്ച സിഖ് സംഘടനയായ സിഖ് ലിബറേഷൻ ഫ്രണ്ട് സ്ഥാപകരില്‍ ഒരാളും ബ്രിട്ടീഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗണ്‍സില്‍ വക്താവുമായ മോനീന്ദര്‍ സിങ് ആരോപിച്ചു. 

ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സ് നേതാവായ 45 വയസ്സുകാരൻ നിജ്ജര്‍ ഗുരുനാനക് സിഖ് ഗുരുദ്വാരക്ക് മുന്നില്‍ ജൂണ്‍ 18നാണ് കൊല്ലപ്പെട്ടത്. അതേസമയം പഞ്ചാബിൽനിന്നുള്ള യുവാക്കൾക്ക് വിസ സ്പോൺസർ ചെയ്ത് ക്യാനഡയിലെത്തിച്ച് ഖാലിസ്ഥാൻ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാണ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജർ അടക്കമുള്ള വിഘടനവാദി നേതാക്കൾ ശ്രമിച്ചുകൊണ്ടിരുന്നതെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ. ഗുരുദ്വാരകളിൽ ഉൾപ്പെടെ ചെറിയ ശമ്പളത്തിനു ചെറുകിട ജോലികളും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെയും അനധികൃത കുടിയേറ്റക്കാരെയും അടക്കം ഇവർ പ്രലോഭിപ്പിച്ചിരുന്നതായും ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നു. 

Eng­lish Summary:Nijjar mur­der: Video out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.