കർണാടകയിൽ നിഖിൽ കുമാരസാമി ജെഡിഎസ് അധ്യക്ഷനാകും. നിലവിൽ എച്ച് ഡി കുമാരസ്വാമിയാണ് ജെഡിഎസ് കർണാടക അധ്യക്ഷൻ. നിഖിൽ കുമാരസ്വാമി ജെഡിഎസിന്റെ യുവജന വിഭാഗം അധ്യക്ഷനാണ്.എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രിയായതിനാലാണ് ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഖിലിന് കൈമാറുന്നത്.
നിഖിൽ കുമാരസ്വാമി സിനിമാ അഭിനേതാവെന്ന നിലയിൽ പ്രശസ്തനാണെങ്കിലും രാഷ്ട്രീയത്തിൽ വേണ്ടവിധത്തിൽ തിളങ്ങാനായില്ല. 2019‑ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് ജെഡിഎസ്-കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥിയായും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്തിടെ നടന്ന ചന്നപട്ടണ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിഖിൽ പരാജയപ്പെട്ടിരുന്നു.തുടർച്ചയായ തോൽവികളിൽ തളരാതെ ജെഡിഎസിൻ്റെ യുവനേതാവ് പാർട്ടി സംഘടനയുമായി മുന്നോട്ടുപോയെന്നാണ് ജെഡിഎസിൻ്റെ അണിയറപ്രവർത്തകരുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.