19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 15, 2024
December 12, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

മലപ്പുറത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു ; ബൈക്ക് വാടകയ്ക്ക് കൊടുത്തയാള്‍ അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
September 17, 2023 8:14 pm

ചുങ്കത്തറയില്‍ ബൈക്കും ചരക്കുജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ബൈക്ക് വാടകയ്ക്ക് കൊടുത്തയാള്‍ അറസ്റ്റില്‍. കോടാലിപെയില്‍ സ്വദേശി മുഹമ്മദ് അജ്‌നാസിനെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാടകയ്ക്ക് കൊടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചുങ്കത്തറ മുട്ടിക്കടവില്‍വെച്ചായിരുന്നു അപകടം. എടക്കര പാതിരിപ്പാടം അയ്യപ്പശ്ശേരി യദു കൃഷ്ണ (14), ഉപ്പട ആനക്കല്ല് ആച്ചക്കോട്ടില്‍ ഷിബിന്‍ രാജ് (14) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് ചരക്കുജീപ്പില്‍ ഇടിച്ചായിരുന്നു അപകടം.

സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ചരക്കുജീപ്പിന്റെ ഡ്രൈവര്‍ കര്‍ണാടക സ്വദേശിക്കെതിരേ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

Eng­lish Sum­ma­ry: nil­am­bur acci­dent death case ; bike renter arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.