23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥി വേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടില്‍ ബിജെപിയില്‍ ശക്തമായ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
May 29, 2025 4:38 pm

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 17,000 വോട്ട് നേടിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധമെന്ന് നേതാക്കൾ കോർ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ലാഭവും നഷ്ടവും നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നും കോർ കമ്മിറ്റിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ താൻ വേറൊരു രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

ഉപതിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന അധ്യക്ഷൻ വിദേശത്ത് പോയതിലും അതൃപ്തിയുണ്ട് . പാർട്ടി നേതാക്കളെ അറിയിക്കാതെയാണ് വിദേശത്ത് പോയതെന്നാണ് പരാതി. ബിജെപി മത്സരിക്കേണ്ടതില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടരണമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. എന്നാല്‍ ജയിക്കില്ലെങ്കിലും മത്സരിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഇതേ അഭിപ്രായമാണ് എന്‍ഡിഎ ഘടകകക്ഷികള്‍ക്കും ഉള്ളത്. അതേ സമയം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന വാദമാണ് ബിജെപി ഉന്നയിക്കുന്നത്. ബിഡിജെഎസ് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ജില്ലാനേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. 

പണവും സമയവും മുടക്കുന്ന അനാവശ്യ തെരഞ്ഞെടുപ്പാണിതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. ബിജെപി ലക്ഷ്യം വെക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. അതേ സമയം തോറ്റുപോയാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടിലാണ് ബിജെപിയിലെ പ്രധാന നേതാക്കളടക്കം നില്‍ക്കുന്നത്. മത്സര രംഗത്ത് സ്ഥാനാര്‍ഥി ഉണ്ടായിരിക്കണമെന്ന ആഗ്രഹം തന്നെയാണ് എന്‍ഡിഎ ഘടകകള്‍കള്‍ക്കും ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.