
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ ഹൃദയത്തിലേറ്റി നാടൊന്നാകെ. ട്രെയിനിൽ നിലമ്പൂരിലിറങ്ങിയ സ്വരാജിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരാണ് കാത്തുനിന്നത്. തുടർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്. ഗ്രാമീണ റെയിവേ സ്റ്റേഷനായ നിലമ്പൂർ അക്ഷരാർഥത്തിൽ സ്നേഹാധിക്യത്താൽ വീർപ്പുമുട്ടി.
ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.