30 October 2024, Wednesday
KSFE Galaxy Chits Banner 2

നീലേശ്വരം വെടിക്കെട്ടപകടം: ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും

Janayugom Webdesk
തിരുവനന്തപുരം
October 30, 2024 11:21 am

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ഇന്നലെ പുലര്‍ച്ചെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ അപകടമുണ്ടായത്. സംഭവത്തിൽ നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിൽ 13 ആശുപത്രികളിലായി ചികിൽസ തേടുകയും ചെയ്തിരുന്നു. 

അതിനിടെ കാസര്‍ഗോഡ് നിലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സലുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളാണ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പി പി ദിവ്യയുടെ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും പോസിറ്റീവ് വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ ഇടം നല്‍കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ക്ക് കൂടി സമയം മാധ്യമങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ സുധാകരന്റെ പരാമര്‍ശം എത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ചോദിച്ച മന്ത്രി സെലക്ട് വിവാദങ്ങളാണ് മാധ്യമങ്ങള്‍ക്ക് താല്പര്യമെന്നും കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ മാധ്യമ അവഹേളനത്തിലും മന്ത്രി പ്രതികരിച്ചു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് കുഴപ്പമില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം പോലും ഈ വിഷയത്തില്‍ കണ്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷ വിരുദ്ധത മാത്രമാണുള്ളത്. ജനാധിപത്യത്തില്‍ തുല്യ അവകാശമല്ലേ മാധ്യമങ്ങള്‍ നല്‍കേണ്ടതെന്നും ഏത് നിരന്തരം നിര്‍ത്തണമെന്നും ഏത് നിരന്തരം തുറന്നു വിടണം എന്നും മാധ്യമങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.