24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 30, 2024
July 17, 2024
February 17, 2024
May 19, 2022
May 8, 2022
November 3, 2021
November 1, 2021

നീലേശ്വരം വെടിക്കെട്ടപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Janayugom Webdesk
കാഞ്ഞങ്ങാട്
November 2, 2024 9:23 pm

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് മരിച്ച‌ത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. നീലേശ്വരത്തിനടുത്ത് ചോയ്യംകോട്ട് ഓട്ടോ ഡ്രൈവറായിരുന്നു. 

സി കുഞ്ഞിരാമന്റെയും ചെറുവത്തൂർ കാരിയിലെ എം കെ സാവിത്രിയുടെയും മകനാണ്. ഭാര്യ: പി വിജില (പള്ളിപ്പാറ). മക്കൾ: സാൻവിയ, ഇവാനിയ. സംസ്കാരം ഞായറാഴ്ച. ഒക്‌ടോബർ 28ന് അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.