
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുന്നത്. സേവ് നിമിഷ പ്രിയ എന്ന ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2017ലാണ് യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശരീഅത്ത് നിയമപ്രകാരം ഇരയുടെ കുടുംബം ദിയാധനം സ്വീകരിച്ച് ഔപചാരികമായി മാപ്പ് നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കാനാകും.
എന്നാല്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ഇതിന് തയ്യാറായിട്ടില്ല. യെമന്‍ അധികൃതരും ഇരയുടെ കുടുംബവുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ ഇപ്പോഴും സാധ്യതകളുണ്ടെന്നും അതിന് വേണ്ടി സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സഹായം തേടി അറ്റോര്‍ണി ജനറലിന് ഹര്‍ജിയുടെ ഒരു പകര്‍പ്പ് നല്‍കാന്‍ ബെഞ്ച് ഹര്‍ജിക്കാരന് നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ചയാണ് യമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.