31 December 2025, Wednesday

Related news

December 31, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025

നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2025 8:22 am

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കയ്യൊഴിഞ്ഞ നിലപാടായിരുന്നു കേന്ദ്രതിന്റേത്. കേസിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർണായക ഇടപെടൽ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.

കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്നും മോചനത്തിനായി അഭിഭാഷകനെ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് റണ്‍ധീപ് ജയ്ഷ്വാള്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതില്‍ വിമര്‍ശനം ശക്തമായതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞതിന് പിന്നാലെയാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലുണ്ടായത്. സൂഫി പണ്ഡിതന്മാരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ യമന്‍ കോടതി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.