
ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം. അല്ലൂരി സീതാരാമയ്യ രാജു ജില്ലയിലെ മരേഡുമില്ലി-ഭദ്രാചലം ഘട്ട് റോഡില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് അപകടം. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു.കനത്ത മൂടല്‍ മഞ്ഞ് കാരണം ബസ് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകകയായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും.
ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചിന്തൂരുവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. എല്ലാവകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും മികച്ച മെഡിക്കല്‍ സഹായം ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.