14 December 2025, Sunday

Related news

December 12, 2025
December 6, 2025
November 26, 2025
November 18, 2025
November 14, 2025
November 1, 2025
October 31, 2025
October 30, 2025
October 27, 2025
October 25, 2025

വയനാട് ജീപ്പ് മറിഞ്ഞ് ഒമ്പത് മരണം

web desk
വയനാട്
August 25, 2023 5:03 pm

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു. ഒമ്പത് പേർ മരിച്ചതായാണ് വിവരം. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരാണ് മരിച്ചത്. കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം. കെ എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.

വനം മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

Eng­lish Sam­mury: Nine die in Wayanad jeep overturn

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.