2 January 2026, Friday

Related news

January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 31, 2025
December 30, 2025
December 29, 2025
December 28, 2025
December 27, 2025
December 27, 2025

ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിന് പത്തൊമ്പത് സ്ഥാനാര്‍ത്ഥികള്‍കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2024 11:56 am

ജമ്മുകശ്മീരില്‍ 19 സീറ്റില്‍കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ഇതോടെ 34 സീറ്റില്‍ സ്ഥാനാര്‍ത്ഥികളായി.ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ മന്ത്രി ലാല്‍സിങ്, മുന്‍ എന്‍എസ് യുഐ പ്രസിഡന്‍റ് നീരജ് കുന്ദന്‍ എന്നിവര്‍ സ്ഥാര്‍ത്ഥി പട്ടികയിലുണ്ട്. ജമ്മുവിലെ ബസോൾ മണ്ഡലത്തിലാണ്‌ ലാൽ സിങ്‌ മൽസരിക്കുക.

ഉദ്ദംപ്പുർ മണ്ഡലത്തിൽ നിന്ന്‌ കോൺഗ്രസ്‌ ടിക്കറ്റിൽ രണ്ടുവട്ടം ലോക്‌സഭയിലെത്തിയ ലാൽ സിങ്‌ 2014 ലാണ്‌ ബിജെപിയിൽ ചേർന്നത്‌. പിന്നീട്‌ പിഡിപി–- ബിജെപി സർക്കാരിൽ മന്ത്രിയായി. 2024ൽ വീണ്ടും കോൺഗ്രസിലെത്തി.ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് നൽകിയെന്ന കേസിൽ ജയിലിലുള്ള ലോക്‌സഭാംഗം എൻജിനിയര്‍ റാഷിദിന് ജമ്മു കശ്‌മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ഒക്ടോബര്‍ രണ്ട്‌ വരെയാണ് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്ന് മത്സരിച്ച റാഷിദ് ബാരാമുള്ളയിൽ മുൻമുഖ്യമന്ത്രിയും നാഷണൽ കോ ൺഫറൻസ് നേതാവുമായ ഒമര്‍ അബ്ദുള്ളയെയാണ് തോൽപ്പിച്ചത്. റാഷിദിന്റെ അവാമി ഇത്തിഹാ​ദ് പാര്‍ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി. ഇത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.