22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024

പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന അവകാശവാദവുമായി നിര്‍മ്മല

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 12:14 pm

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ സുശക്തമെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം നരേന്ദ്രമോഡി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണവേളയിലാണ് നിര്‍മ്മല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടത്. പണപ്പെരുപ്പം നിയന്ത്രിക്കാനായി. യുവാക്കൾക്കായി പ്രധാനമന്ത്രി 5 ഇന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസ, നൈപുണ്യ മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപ അനുവദിക്കും.

സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, സാധാരണക്കാര്‍ എന്നിവരുടെ ഉന്നമനമാണ് ലക്ഷ്യം. തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നൽകിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.കർഷകർക്ക് ഡിജിറ്റൽ പ്രോത്സാഹനം നൽകും. കാർഷിക മേഖലയിൽ ഉത്പാദനം വർധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കഴിയുന്ന വിളകള്‍ പ്രോത്സാഹിപ്പിക്കും. 6 കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍ രൂപീകരിക്കും.

ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ നിർമിക്കും, 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നൽകും. ദേശീയ സഹകരണ നയം നടപ്പാക്കും എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ.തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തുന്നത്. ബഡ്ജറ്റിൽ 24,000 കോടിയുടെ പ്രത്യേക പാക്കേജ് ആണ് കേരളം പ്രതീക്ഷിക്കുന്നത്. വി‍ഴിഞ്ഞത്തിനായി 5000 കോടി, എയിംസ് പ്രഖ്യാപനം, കെ റെയില്‍ പദ്ധതിക്ക് അനുമതി, റബ്ബറിന്‍റെ താങ്ങുവില, കോ‍ഴിക്കോട് വയനാട് തുരങ്കപാത എന്നിവയും കേരളത്തിന്റെ പ്രതീക്ഷയിലുണ്ട്.

Eng­lish Summary:
Nir­mala claims that infla­tion has been controlled

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.