18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024

നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു: പ്രതീക്ഷയോടെ സംസ്ഥാനം

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 11:38 am

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയാണ് ധനമന്ത്രി പാർലമെൻറിലെത്തിയത്. തുടർച്ചയായ ഏഴാം ബജറ്റ് അവതരണത്തിനാണ് നിർമല സീതാരാമൻ എത്തുന്നത്.

രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു തുടങ്ങി.ബജറ്റ്‌ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌ സംസ്ഥാനം.24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ്‌ സംസ്ഥാനം ഉന്നയിച്ചത്‌. ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പ്രാധാന ആവശ്യങ്ങള്‍ ദേശീയപാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കാൻ ചെലവിട്ട 6,000 കോടിക്ക്‌ തുല്യതുക ഉപാധിരഹിത കടമായി അനുവദിക്കുക, നികുതി വിഹിതം 40:60 എന്ന്‌ പുനർനിർണയിക്കുക,കടമെടുപ്പ്‌ പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമാക്കി ഉയർത്തുക,കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിലെടുത്ത വായ്പ ഈ വർഷത്തെയും അടുത്ത വർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക,

വിഴിഞ്ഞം തുറമുഖത്തിന്‌ 5,000 കോടിയുടെ പാക്കേജ്‌,വയനാട്‌ തുരങ്കപാതയുടെ നിർമാണത്തിന്‌ 5,000 കോടിയുടെ സഹായം മൂലധന നിക്ഷേപ വായ്പാ പദ്ധതിയിൽനിന്നുള്ള സഹായം, സിൽവർ ലൈനിന്‌ അനുമതി,കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 60 ശതമാനത്തിൽനിന്ന്‌ 75 ആക്കുക,ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻവ്യാപാരികളുടെ കമീഷനും വർധിപ്പിക്കുക ആശ, അങ്കണവാടി വർക്കർമാരുടെ ഓണറേറിയം ഉയർത്തുക,സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയർത്തുക, എയിംസ്‌, കണ്ണൂരിൽ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയും, റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുക തുടങ്ങിയവയാണ് കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് 

Eng­lish Summary:
Nir­mala Sithara­man presents the bud­get: State with hope

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.