ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് തനിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.എന്നാല്‍ താനത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനത്തിന് വേണ്ടിയും തന്റെ നയങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും നാഗ്പൂരില്‍ നടന്ന മാധ്യമ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കവേ നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ഗഡ്കരി തയ്യാറായില്ല.പ്രധാനമന്ത്രിയാകുക എന്നത് എന്റെ ജീവിതത്തിലെ ലക്ഷ്യമല്ല. നിങ്ങളെന്തിനാണ് എന്നെ പിന്തുണക്കുന്നതെന്നും നിങ്ങളുടെ പിന്തുണ ഞാനെന്തിന് സ്വീകരിക്കണമെന്നും ഞാന്‍ നേതാവിനോട് ചോദിച്ചു, ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.