8 September 2024, Sunday
KSFE Galaxy Chits Banner 2

നിതി ആയോ​ഗ് യോ​ഗം ഇന്ന്; മുഖ്യമന്ത്രിമാര്‍ ബഹിഷ്കരിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 27, 2024 11:12 am

ബഹിഷ്ക്കരണത്തിന്റെ നിഴലില്‍ നിതി ആയോ​ഗ് യോ​ഗം ഇന്ന്. കേന്ദ്ര ബജറ്റില്‍ നേരിട്ട അവഗണനയുടെ പേരില്‍ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാർ യോഗത്തില്‍ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ എന്നിവരാണ് വിട്ടുനിൽക്കുന്നത്.
ഈ മാസം 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. 

കേന്ദ്ര ബജറ്റില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളോട് കാണിച്ച വിവേചന നടപടികളെ തുടര്‍ന്ന് ഏഴ് മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മമത ബാനര്‍ജിയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനാകുന്ന യോഗത്തില്‍ തങ്ങളുടെ ആവലാതികള്‍ പങ്കുവയ്ക്കുമെന്നും വേണ്ടിവന്നാല്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു.
നീതി ആയോഗിന് പകരം ആസൂത്രണ കമ്മിഷനെ തിരികെ കൊണ്ടുവരണമെന്നും യാതൊരു അധികാരവുമില്ലാത്ത സമിതിയാണ് നിതി ആയോഗെന്നും മമത അഭിപ്രായപ്പെട്ടു. നീതി ആയോഗ് രൂപീകരിച്ച ശേഷം ഒരു പദ്ധതി പോലും നടപ്പാക്കിയതായി കണ്ടിട്ടില്ലെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Niti Aayog meet­ing today; Chief Min­is­ters will boycott

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.