23 January 2026, Friday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

മക്കളെ കാണാൻ അനുവദിക്കുന്നില്ല, ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയ്ക്കെതിരെ പരാതിയുമായി ഞാൻ ഗന്ധർവ്വനിലെ നായകൻ

Janayugom Webdesk
February 16, 2024 6:04 pm

മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഭാര്യയ്ക്ക് എതിരെ പരാതി നല്‍കി നടന്‍ നിതീഷ് ഭരദ്വാജ്. ഞാന്‍ ഗന്ധര്‍വ്വനിലെ ഗന്ധര്‍വ്വനായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് നിതീഷ് ഭരദ്വാജ്. മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥയായ തന്റെ ഭാര്യയ്ക്ക് എതിരെ നിതീഷ് പരാതി നല്‍കിയത്. മഹാഭാരതം എന്ന ടെലിവിഷന്‍ സീരിയലിലെ ശ്രീകൃഷ്ണനായും പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ്.

”തന്റെ പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് നിതീഷ് ഭരദ്വാജില്‍ നിന്ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിക്കാന്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ശാലിനി ദീക്ഷിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.തന്റെ പെണ്‍മക്കളെ ഭാര്യ തട്ടിക്കൊണ്ടുപോയി. അവര്‍ എവിടെയാണെന്ന് തനിക്ക് അറിയില്ല. പെണ്‍മക്കളെ താനറിയാതെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും അജ്ഞാത കേന്ദ്രത്തിലേക്ക് അയച്ചിരിക്കയാണ്. ഇതുകൊണ്ടാണ് പോലീസിന്റെ സഹായം തേടിയത്- നിതീഷ് പരാതിയില്‍ പറയുന്നു.

ഇരുവരുടെയും ഡിവോഴ്‌സ് കേസ് കുടുംബ കോടതിയില്‍ നടക്കുകയാണ്. വിവാഹം കഴിഞ്ഞ് 12 വർഷത്തിന് ശേഷം 2019 ആയതോടെയാണ് വേർപിരിയാനായി ഇരുവരും കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: Nitish Bharad­waj files com­plaint against estranged wife
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.