ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയം നേടി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍. 243 അംഗ നിയമസഭയില്‍ 160 വോട്ടുകള്‍ മഹാസഖ്യത്തിന് ലഭിച്ചു. ബിജെപി അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വിശ്വാസ വോട്ടെടുപ്പിന് ബിജെപി പ്രതിനിധിയായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചതോടെ ജെഡിയുവിന്റെ നരേന്ദ്ര നാരായണ്‍ യാദവ് ആണ് നേതൃത്വം നല്‍കിയത്. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിനു പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, വോട്ടെടുപ്പിന് തൊട്ടുമുമ്പ് നിരവധി ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ സംഘം റെയ്ഡ് നടത്തി.
2024 പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷഐക്യം സാധ്യമാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ടെടുപ്പിന് ശേഷം പറഞ്ഞു. ബിജെപി രാജ്യത്തെ ഓരോ കോണുകളിലും അസ്വസ്ഥത സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
English Summary: Nitish gained trust
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.