ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കും. ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍ അനുമതി തേടിയതായാണ് വിവരം. എന്‍ഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ബലപ്പെട്ടതിന് പിന്നാലെയാണ് നീക്കം. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് നിതീഷിന്റെ ശ്രമമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
രാജി വയ്ക്കുകയോ രാജി വയ്ക്കാതെ തുടരാന്‍ ശ്രമിക്കുകയോ ചെയ്യാനാണ് സാധ്യത. ബിജെപി എംഎൽഎമാരുടെ യോഗം രാവിലെ 10 ന് ചേരും. ബിജെപി പിന്തുണയോടെ നിതീഷ് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആർജെഡിക്ക് നൽകിയ വകുപ്പുകൾ ബിജെപിക്ക് കൈമാറിയേക്കും. ബിഹാറിലെ എല്ലാ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിന് പിന്തുണ അറിയിച്ച് കത്ത് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
English Summary: Nitish Kumar May Resign Today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.