4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

June 6, 2024
June 6, 2024
February 12, 2024
February 12, 2024
February 9, 2024
January 29, 2024
January 28, 2024
January 28, 2024
January 28, 2024
January 28, 2024

ലാലന്‍ സിങ് രാജിവച്ചു: ജെഡിയു അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് നിതീഷ് കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2023 2:31 pm

ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ് അഥവാ ലലന്‍ സിങ് സ്ഥാനം രാജിവച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് ഏകകണ്ഠമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു.

പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുന്‍നിര്‍ത്തി ദേശീയ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടത് പ്രകാരമാണ് നിതീഷ് കുമാര്‍ ചുമതലയേറ്റെടുത്തതെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്‌വാഹ പ്രതികരിച്ചു.

ലലന്‍ സിങ് 29നു പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ സ്ഥാനമൊഴിയാന്‍ സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

Eng­lish Sum­ma­ry: Nitish Kumar New JDU Chief After Lalan Singh Quits Amid Exit Speculation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.