18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
November 13, 2024
February 12, 2024
February 12, 2024
February 9, 2024
January 29, 2024
January 28, 2024
January 28, 2024
January 28, 2024
January 26, 2024

അമിത്ഷായുടെ എണ്ണയും, വെള്ളവും കലര്‍ന്ന പരാമര്‍ശത്തെ പരിഹസിച്ച് നിതീഷ് കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2023 4:30 pm

ബീഹാര്‍ മുഖ്യമന്ത്രിയും,എല്‍ജെഡി നേതാവ് നിതീഷ് കുമാറും, മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും, ആര്‍ജെഡി നേതാവുമായ ലല്ലുപ്രസാദ് യാദവും തമ്മിലുള്ള ബന്ധം എണ്ണയും, വെള്ളവും കലര്‍ന്ന പോലോയാണെ കേന്ദ്ര ആഭ്യന്തരമന്ത്രിയും,ബിജെപി നേതാവുമായ അമിത്ഷായുടെ പരാമര്‍ശത്തെ പരഹിസച്ചാണ് നിതീഷ് കുമാര്‍രംഗത്തു വന്നത്.

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളിൽ അസ്വസ്ഥരായ ഇത്തരം ആളുകളെ ഞാൻ ശ്രദ്ധിക്കുന്നില്ല, അതിനാൽ, മാലിന്യം (ഉണ്ട്-ബണ്ട് ബോൾട്ട ഹേ) സംസാരിച്ചുകൊണ്ടേയിരിക്കുകയാണ് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.ബിജെപിയുടെ പ്രധാന തന്ത്രജ്ഞനെന്ന് പരക്കെ കണക്കാക്കപ്പെടുന്ന അതിത് ഷാ വടക്കൻ ബിഹാറിലെ ജഞ്ജർപൂരിൽ നടത്തിയ റാലിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നിതീഷ് കുമാര്‍.

സംസ്ഥാനത്ത് തെറ്റായ ഭരണം നടത്തിയെന്ന ഷായുടെ ആരോപണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അമിത്ഷായ്ക്ക് ബീഹാറിനെയും ഞങ്ങൾ ഇവിടെ ചെയ്തുവരുന്ന പ്രവർത്തനങ്ങളെയും കുറിച്ച് ഒന്നും അറിയില്ല. അയാൾക്കും രാജ്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി .

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരിൽ നിന്ന് ആക്രമിക്കപ്പെടുന്നമാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ എന്നും നിലകൊണ്ടിട്ടുണ്ട്. നിലവിലെ ഭരണത്തെ പരാജയപ്പെടുത്തി കഴിഞ്ഞാൽ നിങ്ങള്‍ക്ക് തൊഴില്‍ ചെയ്യുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാന്‍ കഴിയുമെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു 

Eng­lish Summary:
Nitish Kumar ridiculed Amit Shah’s oil and water remark

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.