
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ്‌കുമാർ. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ആണ് സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും ഈ ആനുകൂല്യം ലഭിക്കുക. തുടക്കം മുതൽ തങ്ങൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയാണെന്നും സർക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
അടുത്ത മൂന്നുകൊല്ലത്തിനിടെ, വീട്ടുടമകളുടെ അനുവാദത്തോടെ കെട്ടിടങ്ങളുടെ മുകളിലോ അല്ലെങ്കില്‍ സമീപത്തെ പൊതുവിടങ്ങളിലോ സൗരോര്‍ജപാനലുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിദരിദ്ര കുടുംബങ്ങളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാവശ്യമായ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മറ്റുള്ളവര്‍ക്ക് കുടിര്‍ ജ്യോതി പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തുമെന്നായിരുന്നു നിതീഷിന്റെ മറ്റൊരു പ്രഖ്യാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.